നല്ല ഓർമ്മകൾ ബാക്കി ആക്കി, ബാംഗ്ലൂർ കോൺഫ്രൻസിനു തീരശീല വീണിരിക്കുന്നു. ഉത്സവപ്പിറ്റേന്നുള്ള ഒരു ശൂന്യവസ്ഥയിലാണിന്ന് ഇപ്പൊ. കളിയും ചിരിയുമൊക്കെ നിറഞ്ഞ 4 ദിവസങ്ങൾ നീണ്ടു നിന്ന ഒരു യാത്ര. അപ്പാ പറഞ്ഞു കേട്ടിട്ടുണ്ട് അപ്പാ സ്റ്റുഡന്റസ് കോൺഫ്രൻസ് സെക്രട്ടറി ആയ അനുഭവങ്ങൾ എന്നാൽ ഞാൻ ഒരിക്കലും ആകും എന്ന് ഓർത്തതല്ല ചരിത്ര പ്രസിദ്ധമായ സ്റ്റുഡന്റസ് കോൺഫറൻസ് സ്റ്റുഡന്റസ് സെക്രട്ടറി. അതിനു അവസരം നൽകിയ ദൈവത്തിനു നന്ദി. പ്രസിഡന്റ് അച്ചനും നന്ദി. ഈ വർഷത്തെ കോൺഫ്രൻസ് മുൻവർഷങ്ങളെ അപേക്ഷിച്ച് ഒരു പുതിയ അനുഭവം ആയിരുന്നു. സാധാരണ ഒരു ഡെലിഗേറ്റ് ആയിരുന്നു എങ്കിൽ ഈ സംവത്സരം സംഘാടനത്തിൽ കൂടി. ആദ്യദിനത്തിൽ ഉദ്ഘാടനം കടന്ന് ഐസ് ബ്രേക്കിംഗ് ഇല്ലാതെ തന്നെ സൗഹൃദത്തിന്റെ മായാജാലകം പണിതുയർത്തു. പടം വരച്ചും അത് കീറി തിരിച്ചു ഒട്ടിച്ചും തുടങ്ങിയ രണ്ടാം ദിനം. ഇങ്ങനേയും ഒരു ഇഡലി ഉണ്ടാക്കാം എന്ന് മനസ്സിലാക്കിയ നിമിഷം. ടോണി അച്ചനും എബ്രഹാം സക്കറിയ പി അച്ചനും മാറ്റത്തിനായിട്ടുള്ള ശംഖൊലി മുഴക്കിയപ്പോൾ, ചിലർ ഉറക്കത്തിന്റെ അഗാധമായ കയത്തിൽ മുങ്ങി താണു. എഴുന്നേല്പിക്കുന്നവർ ഏറെ കഷ്ടപ്പെട്ട് ആണ് ഉറക്കത്തിൽ നിന്നും ഉണർത്ത...