അപ്പച്ചൻ ദിവ്യസന്നിധിയിൽ ചേർന്നിട്ട് ഇന്ന് മൂന്നു വർഷം തികയുന്നു. Rev. S.V. Cherian ആരായിരുന്നു എന്നതിനെക്കുറിച്ച് ആലോചിച്ചാൽ, ഒറ്റ വാക്കിൽ പറയാം—ഒരു നല്ല ഇടയൻ. അപ്പച്ചൻക്ക് ഏല്പിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ടത് ആട്ടിൻകുടമായിരുന്നു. അവരെ ദൈവസന്നിധിയിലേക്കു് നയിക്കുക എന്നതായിരുന്നു അവിടുത്തെ ജീവിതലക്ഷ്യം. അതുകൊണ്ടുതന്നെയാണ് അനേകരെ പൗരോഹിത്യം എന്ന മഹത്തായ പദവിയിലേക്കു് അയച്ചത്.
ആടുകളുടെ ഗന്ധമുള്ള ഇടയൻ
ഒരു നല്ല ഇടയൻ തന്റെ ആടുകളിൽ നിന്ന് അകന്ന് നിൽക്കാറില്ല; പകരം, അവയുടെ ഇടയിൽ തന്നെ ജീവിക്കുകയും അവയുടെ ദുഃഖസുഖങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നു. അപ്പച്ചൻ തന്റെ ജീവിതം ശുശ്രൂഷകനായി ജീവിച്ചു. വിശ്വാസികളുടെ ജീവിതത്തിലേക്ക് അടുത്ത് ചെല്ലി, സ്നേഹത്തോടെയും കരുതലോടെയും അവരെ മുന്നോട്ട് നയിച്ചു. ഓരോ വ്യക്തിയും തന്റെ കുടുംബാഗം എന്നപോലെയാണ് അപ്പച്ചൻ കരുതിയത്.
ആടുകളെ സ്നേഹിച്ച ഇടയൻ
അപ്പച്ചൻ, ഒരു നല്ല ഇടയനെപ്പോലെ തന്റെ ആടുകളെ സ്നേഹിക്കുകയും അവർക്കു വേണ്ടിയുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. ഓരോ പള്ളിയിലെ വിശ്വാസികളെ ഒരു ആത്മീയ കുടുംബമായി കരുതിയിരുന്നു. ഓരോ ദിവസവും അവർക്കായി മുട്ടിന്മേൽ കണിഒഴുകി, അവരുടെ ദുഃഖങ്ങളിൽ പങ്കാളിയായി, സന്തോഷത്തിൽ സാക്ഷ്യം വഹിച്ചു.
പലരും പറഞ്ഞിട്ടുണ്ട്—അപ്പച്ചൻ ഇരുന്ന ഇടവകളിൽ വഴക്കുകൾ കുറവായിരുന്നു. കാരണം, വഴിതെറ്റിയവരെയും സ്നേഹത്താൽ കീഴടക്കുകയായിരുന്നു ശൈലി.
ത്യാഗസന്നദ്ധനായ ഇടയൻ
"നല്ല ഇടയൻ തന്റെ ആടുകൾക്കായി ജീവൻ ത്യജിക്കുന്നു." – യോഹന്നാൻ 10:11
അപ്പച്ചൻ തന്റെ വ്യക്തിപരമായ ആഗ്രഹങ്ങൾക്കും സൗകര്യങ്ങൾക്കും മീതെ സഭയുടെയും വിശ്വാസികളുടെയും ക്ഷേമം പ്രഥമ പരിഗണനയായി കണ്ടു.
ദുഃഖിതർക്കായി രാത്രിയിലും പകൽവേണ്ടിയും സേവനം ചെയ്തു. ദൈവവചനം പ്രചരിപ്പിച്ച്, കരുത്തും ആശ്വാസവും നൽകി.
അപ്പച്ചൻ ആദ്യമായി സേവനം ചെയ്ത ഹൈറേഞ്ച് ഇടവകയിൽ സൊന്തമായി ഒരു ദേവാലയം ഇല്ലായിരുന്നു. പല പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും, രാത്രിയിൽ അവിടെയെത്തി താത്കാലിക ദേവാലയം നിർമ്മിച്ച് പ്രഭാതത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. പിന്നീട് എല്ലാറ്റിനെയും നേരിട്ടു, ഇന്ന് ആ ഇടവകയ്ക്ക് ഒരു ദേവാലയം ഉണ്ട്.
നഷ്ടപ്പെട്ടവരെ തിരഞ്ഞെടുത്ത ഇടയൻ
"ഒരു ആട് തെറ്റിപ്പോയാൽ, ബാക്കിയുള്ള 99 ആടുകളെ വിട്ട് അതിനെ തിരയാൻ ഇടയൻ പുറപ്പെടും." – ലൂക്കോസ് 15:4
അപ്പച്ചൻ സഭയിൽ നിന്ന് അകന്നുപോയവരെ തിരികെ കൊണ്ടുവരാൻ പരിശ്രമിച്ച ഒരു ഇടയനായിരുന്നു. എല്ലാവരോടും അപ്പച്ചൻ ചോദിക്കാറുണ്ടായിരുന്നു—
"നീ രക്ഷിക്കപ്പെട്ടതാണോ?"
ഇത് നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള അപ്പച്ചൻ്റെ ഹൃദയത്തുടിപ്പാണ്. വിശ്വാസത്തിൽ തളർന്നവരെ പ്രചോദിപ്പിക്കുകയും, പ്രാർത്ഥനയിലൂടെയും ആത്മീയ ഉപദേശങ്ങളിലൂടെയും അവരെ നവീകരിക്കുകയും ചെയ്തു.
ശത്രുക്കൾക്കിടയിലും ആടുകളെ സംരക്ഷിച്ച ഇടയൻ
അപ്പച്ചൻ ദുഃഖത്തിലും പരീക്ഷണത്തിലും വിശ്വാസികളെ ആത്മീകമായി സംരക്ഷിക്കാൻ പരിശ്രമിച്ചു. അനീതിയെയും തെറ്റിദ്ധാരണകളെയും നേരിടാൻ ഭയപ്പെട്ടില്ല. മാർത്തോമാ സഭയുടെ വിശ്വാസത്തിനുവേണ്ടി അവിടുന്ന് അവസാന ശ്വാസംവരെ നിലകൊണ്ടു.
വിപരീത സാഹചര്യം വന്നാലും ആരാധനാക്രമങ്ങൾ അപ്പച്ചൻ മറന്നിട്ടില്ല. സത്യവിശ്വാസം മുറുകെ പിടിച്ചു.
Comments
Post a Comment