ഇന്ന് അധ്യാപക ദിനം ആണ്, ഒരു വ്യക്തിയെ രൂപീകരിക്കുന്നതിൽ അതുല്യമായ ഒരു പങ്ക് അവർ വഹിക്കുന്നുണ്ട്. ആദ്യം അച്ഛൻ 'അമ്മ എന്ന് വിളിക്കുവാൻ പഠിപ്പിച്ച മാതാപിതാക്കൾ മുതൽ ഇന്ന് വരെ പഠിപ്പിച്ച എല്ലാ അധ്യാപകരെയും ഓർക്കുന്നു. പണ്ട് സ്കൂളിൽ പോകണ്ട എന്ന വാശിപിടിച്ച ഒരു LKG കുട്ടിക്ക് കഥ പറഞ്ഞു തന്ന ഓമന മിസ്, പിന്നീട് LKGയിൽ സ്വീകരിച്ച് ഒരു അമ്മയുടെ സ്നേഹം നൽകിയ മേരി മിസ്, കരുതലിന്റെ പര്യായമായിമാറിയ ഷെറിൻ മിസ്, ഒരു അധ്യാപിക എന്ത് ആകണം എന്ന് ജീവിതത്തിൽ കാണിച്ചുതന്നു സ്നേഹം കൊണ്ട് പൊതിഞ്ഞും, സ്വപ്നങ്ങൾ കാണുവാനും പഠിപ്പിച്ച Cynthia മിസ്, വഴി കാട്ടിയായി അറിവിന്റെ പുതിയ ലോകങ്ങളിലേക്കു കൈപിടിച്ച് ഉയർത്തി, പ്രതിസന്ധികളിൽ കൂടെ നിന്ന ആർദ്ര മിസ്, കുറെ നല്ല പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിച്ചിട്ടുള്ള സ്കൂൾ ലൈബ്രേറിയൻസ്, എല്ലാം ആണ് ശെരിക്കും സൂപ്പർഹീറോസ്. അറിയാമെന്ന് തോന്നുമ്പോഴും കൂടുതൽ തേടാൻ പ്രേരിപ്പിക്കുന്നവരായ ഇവരുടെ സ്നേഹത്തിന്റെ കിരണങ്ങളിൽ ഭാവിയിൽ ഉറച്ച അടിസ്ഥാനം നിർമിക്കാൻ സഹായിച്ചു. ശ്രദ്ധയോടെ, സഹനത്തോടെ വളർത്തിയ നിങ്ങളോടു നന്ദി എന്ന രണ്ടു അക്ഷരം മതിയാകില്ല, ഹൃദയത്തിലെ സ്നേഹവും ആദരവും കൃതജ്ഞതയും അറിയിക്കുവാൻ.
അക്ഷരങ്ങൾക്കപ്പുറത്തൊരു വെളിച്ചം,
സ്വപ്നങ്ങളിലേക്ക് നയിച്ച്.
ഒരിക്കലും മായാതെ തെളിയുന്ന
ജ്ഞാനത്തിന്റെ ദീപമായി.
മൊഴികളിലൊരു ലോകം തീർത്തു,
സ്വപ്നങ്ങൾക്കൊരു പാതയാകുന്നു.
നിനവുകൾക്കൊരു കണ്ണാടിയായി,
അധ്യാപകൻ എന്ന ഒരു അത്ഭുതം
Comments
Post a Comment