Skip to main content

Posts

Showing posts from June, 2023

Kerala Reading Day

 ഇന്ന് വായനാ ദിനമാണ്. വായിക്കാൻ പ്രചോദിപ്പിച്ച 6 ക്ലാസ്സിലെ Miss Walker, പുതിയപുസ്തകങ്ങൾ വരുമ്പോൾ "ജോയൽ ആ പുസ്തകം വായിക്കണം എന്ന പറഞ്ഞു പ്രോൽസാകിപ്പിച്ച, ഞാൻ പേര് മറന്നുപോയ Kunnakulam Blooming Buds സ്കൂളിലെ ലൈബ്രേറിയൻ. എഴുത്തിലൂടെ പുതിയ ലോകം സൃഷ്‌ടിച്ച, ഞാൻ ഇഷ്ടപെടുന്ന എഴുത്തുകാരായ,  ബോബി അച്ചൻ, സഖേർ, എം. മുകുന്ദൻ, അരുന്ധതി റോയ്, എ അയ്യപ്പൻ, ജോസഫ് അന്നംക്കുട്ടി ജോസ്, എം.ടി, മാധവികുട്ടി, ചേട്ടൻ ഭഗത്, ഡേവിഡ്  ബാൽടാക്‌സി, മിഴി നിറഞ്ഞുഒഴികിയെങ്കിലും ജോൺ ഗ്രീൻ, ഖാലിദ്  ഹോശേയനി, ഒത്തിരി പേര് കുടി പറയണം എന്ന ഉണ്ട്. പിന്നെ വായിക്കുവാൻ നല്ല നല്ല പുസ്‌തകങ്ങൾ തരുകയും, പ്രജോദിപ്പിക്കുകയും  ചെയുന്ന എഴുത്തുകാരൻ കുടിയായ Nettiyadan  ഓർ ഞങ്ങളുടെ nettiyadan അച്ചൻ, സണ്ണി അച്ചൻ അവസാനം ആയി  പണ്ട് വായിച്ചാ  സഞ്ചാരിയുടെ ദൈവം എന്ന ബോബി അച്ചന്റെ പുസ്തകത്തിന്റെ  സമർപ്പണം കടമെടുത്തുകൊണ്ടു, "കളിപ്പാട്ടങ്ങളെക്കാൾ മകൾക്ക് പിന്നിടുതകുക പുസ്തകങ്ങളാണെന്ന് വിശ്വസിപ്പിച്ച അച്ചായന്".  ചെറുപ്പം മുതൽ വായിക്കുവാൻ പ്രോത്സാഹിപ്പിച്ചു, നല്ല നല്ല പുസ്‌തകങ്ങൾ വാങ്ങി തന്നു, വായിച്ച...

അയ്യപ്പൻ എന്ന ഒരു പച്ച മനുഷ്

നക്ഷത്രങ്ങൾ നൃത്തം ചെയ്യാതെ പൂക്കൾ വിടരാതെ വേദനയെ പേനയിൽമഷിയായി നിറച്ച് മായാജാലം കാട്ടിയ വിപ്ലവകാരി. പ്രണയത്തെയും കലാപത്തെയും ഒരുപോലെ സ്നേഹിച്ച ഒരു മനുഷ്യൻ. പ്രേമത്തിൽ തോറ്റു മരണം വരെ കലാപം തുടർന്നു. ഒരു സഞ്ചാരിയായ കവി. ഇതുപോലെ അനേകം വർണ്ണനകൾ നൽകാം എ.അയ്യപ്പൻ എന്ന മലയാള ഭാഷ അറിഞ്ഞോ അറിയാതെയോ മറന്ന പോയ ഈ എഴുത്തുകാരന്. ഈ സാധു മനുഷ്യന് പുസ്തകങ്ങളുടെ പെരുമ കാണിക്കാൻ മാത്രം എഴുതിയിട്ടില്ല. എന്നാൽ ഹൃദയസ്പർശിയായ വരികൾ കവിതയായി കുറിച്ച് ജീവൻവെടിഞ്ഞു അനാഥനായി റോഡിൽ കിടക്കുമ്പോഴും കൈയിൽ ഒരു കവിത ഉണ്ടായിരുന്നു, “അമ്പ് ഏതു നിമിഷവും മുതുകിൽ തറയ്ക്കാം പ്രാണനും കൊണ്ട് ഓടുകയാണ്....." അയ്യപ്പന്റെ കവിതകൾ ഹൃദയസ്പർശിയായതിനു കാരണം, അദ്ദേഹം എഴുതിയത് പച്ചയായ ജീവിതം ആണ്. ലഹരിയെ സുഹൃത്താക്കിയ ഒരു മനുഷ്യൻ എഴുതിയ കവിതകൾ ലഹരിപിടിപികുന്നതായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അനുഭാവി ആയിരുന്നു എങ്കിലും പിന്നീട് ആ പ്രസ്ഥാനം അദ്ദേഹത്തെ തള്ളി പറഞ്ഞു. ONV, സുകുമാർ അഴിക്കോട് തുടങ്ങിയവരുടെ സമകാലികനാണെങ്കിലും, മലയാള സാഹിത്യ ലോകം ഈ കവിയെ മറന്നു, ഒരു അരാചകവാദി എന്ന് ചാപ്പകുത്തി. എന്നാൽ ഈ കവി കണ്ട അരാജക സമൂഹത്തിൽ ...