Skip to main content

Posts

Showing posts from April, 2023

VBS- ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ

  ഓരോ വലിയ അവധി കാലവും അനശ്വരം ആക്കുന്നത് 10 ദിനരാത്രങ്ങൾ നീണ്ടു നിൽക്കുന്ന VBS ആണ്. സ്കൂൾ അടക്കുന്ന ദിവസം മുതൽ ഒരു കാത്തിരിപ്പാണ്, VBS ദിവസങ്ങൾക്കു വേണ്ടി. കാത്തിരിപ്പിനൊടുവിൽ VBS എന്ന യാത്ര ഉദ്ഘാടനം ദിവസം ആരംഭിക്കും, സ്നേഹ വിരുന്നിലൂടെ സഞ്ചരിച്ചു, മരങ്ങൾ വെച്ചുപിടിപ്പിക്കാൻ ഉള്ള environment dayയും, ഒട്ടും പേടി ഇല്ലാതെ ഇൻസ്‌പെക്ഷൻ ഡേയും വിജയകരമായി പിന്നിട്ട് സമർപ്പണ ദിനവും VBS sundayയും അവസാനം VBS റാലിയും, prize distributionഉം കഴിഞ്ഞ് ക്ലോസിങ് സെറിമണിയിൽ യാത്ര അവസാനിക്കുമ്പോൾ, ഓർമ്മകൾ മാത്രം ബാക്കി ആയി ആ വർഷത്തെ VBS കടന്നു പോകും. കഴിഞ്ഞ 10 ദിവസം പ്രഭാതങ്ങളിൽ ജയ് ജയ് VBS വിളിക്കുന്നതും, ഒരു 11 മണി ആകുമ്പോൾ ക്ലാസ്സിൽ നിന്നും Volunteer ചേട്ടന്മാരും ചേച്ചിമാരും ഇറക്കി tangum സ്നാക്ക്സ് ഉം ഒകെ അകത്താക്കാൻ തരുന്നതും, ഓരോ ദിവസത്തിന്റെയും ഒടുവിൽ VBS ഈസ് ഓവർ വീ ആർ ഗോയിങ് ഹോം ഗുഡ് ബൈ ഗുഡ് ബൈ ഗുഡ് ബൈ വീ ആർ ഗോയിങ് ഹോം, എന്ന പാടി ഇറങ്ങി കൗതകത്തോടെ എന്താകും ആ അധ്യാപക മീറ്റിംഗിൽ നടക്കുന്നത് എന്ന പുറകുൽ നിന്നും നോക്കുന്നതും എല്ലാം മാഞ്ഞു പോയി, ഇനി ഒരു കാത്തിരിപ്പാണ്, അടുത്ത കൊല്ലം വീണ്ടും പാട...