Skip to main content

Posts

Showing posts from March, 2023

അമ്മയും മകനും

  ഓരോ കഷ്ടാനുഭവ ആഴ്ചയും മനസ്സിൽ വരുന്ന ഒരു ചിന്ത ഉണ്ട്. എങ്ങനെ ആയിരിക്കും ആ അമ്മ തന്റെ മകന്റെ വേർപാട് ഉൾക്കൊണ്ടത്. 33 വയസും മാത്രം ആയിരുന്നു തന്റെ മകന്റെ പ്രായം. തന്റെ ജീവൻ ആയിരുന്ന ആ നീതിമാന്റെ വേർപാടിന്റെ സങ്കടത്തിൽ ആയിരിക്കണം ആ വിധവ ഇപ്പോഴും. അപ്പോഴാണ് തന്റെ ഏക മകന്റെ കുരിശിൻ ചുവട്ടിൽ നിൽക്കേണ്ടി വരുന്നത്. ആ അമ്മയുടെ മുമ്പിൽ വെച്ച് ആണ് അവനെ വധിച്ചവർ അവൻ കുറ്റക്കാരൻ എന്ന് പച്ചകുത്തിയത്, ചമ്മട്ടികൊണ്ട് അടിച്ചത്, മുഖത്തു തുപ്പിയത്, അപമാനിച്ചത്. ഇതെല്ലാം ഉള്ളപ്പോഴും എനിക്കു തോന്നുന്നു ആ അമ്മ ആ കാൽവറി കുന്നിൽ നിന്നും ഹൃദയംതകർന്നു പാടിയിരിക്കാം എന്റെ ദേഹി കർത്താവിനെ പുകഴ്ത്തുന്നു. എന്റെ ആത്മാവ് എന്നെ ജീവിപ്പിക്കുന്നവനായ ദൈവത്തിൽ സന്തോഷിച്ചു. കാരണം അവൾക്കു അറിയാമായിരുന്നു തന്റെ മകന്റെ ഈ മരണം മാനവ രക്ഷയ്ക്കും ഉദ്ധാരണത്തിനും വേണ്ടിയാണെന്ന്. സ്രാമ്പിക്കൻ Pic Courtesy- Rev. Fr. Rijo Geevarghese

പാതി നോമ്പ്

  നോമ്പിന്റെയും ഉപവാസത്തിന്റെയും 25 ദിനരാത്രങ്ങൾ നമ്മെ വിട്ടു കടന്നു പോയി ഇനി 25 ദിനരാത്രങ്ങൾ കുടി. പാതി നോമ്പ് ഒരു ഓർമ്മപെടുത്തലിന്റെ ദിനം ആണ്, മോശ മരുഭൂമിയിൽ പിച്ചള സർപ്പം ഉയർത്തിയത് പോലെ ഗാൽഗോഥായിൽ സ്ലീബാമേൽ ക്രൂശിതനായ ആ മരപ്പണിക്കാരനാൽ നമ്മുക്ക് നിത്യ ജീവനും ലഭിച്ചു എന്ന മഹാസന്തോഷത്തിന്റെ ഓർമപ്പെടുത്തൽ. സ്രാമ്പിക്കൻ